വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും. സംസ്ഥാന ധനവകുപ്പ് സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമ പ്രകാരം ഇനി മുതൽ സർക്കാർ ജീവനക്കാർക്ക് മക്കളെ കാണാൻ പോകാനായി ആറ് മാസം വരെ അവധി ലഭിക്കും.
ഇത് പലതരത്തിലാണ് എടുക്കാൻ സാധിക്കുന്നത്. ഒന്നുകിൽ ശമ്പളമുള്ള, പകുതി ശമ്പളമുള്ള, അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി ഉൾപ്പെടെ ജീവനക്കാർക്ക് ഏത് തരത്തിലുള്ള അവധിയും എടുക്കാം.