മീൻപിടുത്തത്തിനിടയിൽ കടലിലെ ചുഴിയിലും ഒഴുക്കിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിലെ ലൈഫ് ഗാർഡ് സാഹസികമായ രക്ഷപ്പെടുത്തി.മത്സ്യത്തൊഴിലാളി സൈനുദ്ദീൻ എന്നയാളാണ് ചുഴിൽ അകപ്പെട്ടത്.കാപ്പാട് പുലിമൂട്ടിന് സമീപം വലവീശി മീൻ പിടിക്കുന്നതിനിടയിൽ വല കല്ലിൽ കുരുങ്ങിയപ്പോൾ , വല വേർപ്പെടുത്താൻ കടലിൽ ഇറങ്ങി വല വലിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.കരക്ക് കയറാൻ കഴിയാതെ ഇയാൾ വിഷമിക്കുന്നത് ഏതാനും പേരുടെ ശ്രദ്ധയിൽപ്പെട്ടു. രക്ഷക്കായി ഇദ്ദേഹം കൈവിശി കൊണ്ടിരുന്നു.പ്രദേശവാസികൾ ഒച്ചവെച്ചതിനെ തുടർന്ന് ബ്ലൂ ഫ്ലാഗ് ബീച്ചിലെ ലൈഫ് ഗാർഡ് കാപ്പാട് തുവ്വയിൽ ഷിജിൽ ജീവൻ രക്ഷാ ഉപകരണങ്ങളുമായി ഓടിയെത്തി മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തുകയായിരുന്നു.ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശക്തമായ കടലാക്രമണം ഉണ്ടായിരുന്ന സമയത്തായിരുന്നു ഈ സംഭവം.അടിയന്തര രക്ഷാപ്രവർത്തനം നടത്തിയ ലൈഫ് ഗാർഡ് ഷിജിലിനെ നാട്ടുകാരും ബ്ലൂ ഫ്ലാഗ് ബീച്ച് ജീവനക്കാരും അഭിനന്ദിച്ചു. കടൽ പ്രക്ഷുബ്ധമായ സമയത്ത് സഞ്ചാരികൾ ഒരുതരത്തിലും കടലിറങ്ങരുതെന്ന്കാപ്പാട് തീരത്തെ ലൈഫ് ഗാർഡുകൾ പറഞ്ഞു.