ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബലിപെരുന്നാൾ സന്ദേശം

”പൂർണമായി സ്രഷ്ടാവിന് വിധേയപ്പെടുന്നതിന്റെയും പരീക്ഷണങ്ങൾ അതിജയിക്കുന്നതിന്റെയുമെല്ലാം മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമാണ് ബലിപെരുന്നാൾ. ഇബ്‌റാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും അടങ്ങുന്ന കുടുംബത്തിന്റെ ത്യാഗവും സമർപ്പണവുമെല്ലാം പെരുന്നാൾ ദിനങ്ങളുടെ ആത്മചൈതന്യം വിളിച്ചോതുന്നു.

ദൈനംദിന ജീവിതത്തിനിടയിൽ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന നമുക്ക് ചുറ്റുമുള്ള അനേകങ്ങൾക്ക് പ്രതീക്ഷയുടെ സന്ദേശം നൽകാൻ ബലി പെരുന്നാൾ പര്യാപ്തമാണ്. പരിശ്രമങ്ങൾ വെറുതെയാവില്ലെന്നും ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് തിളക്കമുള്ള ഫലമുണ്ടാവുമെന്നും ഓരോ പെരുന്നാളും വിശ്വാസികളെ ഉണർത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഷ-വർണ വ്യത്യാസമില്ലാതെ മക്കയിൽ ഹജ്ജിനായി ഒരുമിച്ചുകൂടിയ ജനലക്ഷങ്ങളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വിളംബര വേളകൂടിയാണ് പെരുന്നാൾ.

ഇബ്റാഹീമി സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഈ വേള സ്രഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാനും ചുറ്റുമുള്ളവർക്ക് അതിൽ നിന്ന് പങ്കുനൽകാനുമാണ് നാം ഉപയോഗപ്പെടുത്തേണ്ടത്. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവർക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാവാൻ ഏവരും ഉത്സാഹിക്കണം. ആഘോഷ വേളകൾ നന്മയിൽ ഉപയോഗപ്പെടുത്താനും അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാനും മുന്നോട്ടുവരണം. ഏവർക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ.”

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അധ്യാപക നിയമന അഭിമുഖം

Next Story

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു

Latest from Main News

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക