ഡോ.കെ.വി.സതീശനെയും കെ.നാരായണൻ നായരെയും കൊയിലാണ്ടി എ.കെ.ജി സ്പോർട്സ് സെൻ്റർ ആദരിച്ചു

കൊയിലാണ്ടി: ആതുര സേവന രംഗത്ത് ശ്രദ്ധേയനായ കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ കെ.വി.സതീശനെയും, ഗോവയിൽ വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കെ.നാരായണൻ നായരെയും എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആദരിച്ചു. എം.എൽ.എ കാനത്തിൽ ജമീല മൊമൻ്റോ കൈമാറി. മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ മുഖ്യാതിഥിയായി.

ദീർഘകാലം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സേവനം നടത്തിയ ഡോ. കെ.വി.സതീശൻ കഴിഞ്ഞ ദിവസമാണ് തലശ്ശേരി ഗവ.ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്തത്. ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കെ.നാരായണൻ നായർ കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികളും മുതിർന്നവരുമായ നിരവധി പേരുടെ നീന്തൽ പരിശീലകൻ കൂടിയാണ്. എ.കെ.ജി സ്പോർട്സ് സെൻ്റർ പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് സെക്രട്ടറി എ.പി.സുധീഷ്, ചേരിക്കുന്നുമ്മൽ മനോജ്, യു.കെ.ചന്ദ്രൻ, ടി.കെ.ജോഷി, രവീന്ദ്രൻ, കെ.ടി.വിനോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു

Next Story

നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Latest from Local News

നവംബർ 1 ലെ പിണറായിയുടെ പ്രഖ്യാപനം ഏപ്രിൽ 1ന് പറ്റിയ പ്രഖ്യാപനമെന്ന് പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കേരളത്തെ അതിദരിദ്ര സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാനം ശുദ്ധതട്ടിപ്പാണെന്നും കേരള ജനതയെ ഒന്നടക്കം വിഡ്ഢികളാക്കുന്ന ഈ പ്രഖ്യാപനം നവംബർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

പേരാമ്പ്രയിൽ  ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറച്ചു വെയ്ക്കാനെന്ന്

മെഡിസെപ്പ് കുറ്റമറ്റതാക്കണം  കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം

മെഡിസെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു