വീടിന് മുകളിൽ മരം വീണ് വൃദ്ധ മരിച്ചു

വീടിനു മുകളിൽ മരം വീണ് വൃദ്ധ മരണപ്പെട്ടു. പെരുമണ്ണ വടക്കേപറമ്പ് ചിരുതകുട്ടി (85) ആണ് മരിച്ചത്. വീടിനു സമീപം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുത്തുകൊണ്ടിരിക്കുന്ന സമയം വലിയ പനമരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.  വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയമ്മയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു.

സമീപത്ത് ഉണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച വിവരം. വിവരമറിഞ്ഞ് പന്തീരങ്കാവ് പോലീസും താലൂക്ക് ദുരന്തനിവാരണ സേന ടി ഡിആർഎഫ് വളണ്ടിയർമാരും സ്ഥലത്തെത്തി. നാട്ടുകാരുടെയും അയൽവാസികളുടെയും അവസരോചിത രക്ഷാ പ്രവർത്തനത്തിൽ പരിക്കേറ്റ ചിരുത കുട്ടിയെയും ആരാധനയെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചിരിതകുട്ടി മരിച്ചിരുന്നു. പരേതനായ ജോയിയുടെ ഭാര്യയാണ് . താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാരും നാട്ടുകാരും വീടിന് മുകളിൽ വീണ മരം നീക്കാനുള്ള പരിശ്രമത്തിലാണ്. അയൽവാസിയുടെ പറമ്പിലെ പന മരമാണ് അപകടം വരുത്തിയത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിയിലാണ്.

 

Leave a Reply

Your email address will not be published.

Previous Story

നീറ്റ് പരീക്ഷയിൽ ക്രമക്കേടുനടന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്

Next Story

വിദേശത്തുള്ള മക്കളെ കാണാൻ പോകാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകം ലീവ് ലഭിക്കും

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 22

സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു ? വസിഷ്ഠൻ   ദശരഥ മഹാരാജാവിന് പുത്രകാമേഷ്ടി യാഗം നടത്തുവാൻ ഉപദേശം നൽകിയതാര്? വസിഷ്ഠൻ   സിദ്ധാശ്രമത്തിലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

താമര ഇതളിൽ നിന്ന് ആരോഗ്യപാനീയം – മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ വലിയ കണ്ടെത്തൽ

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എംബിജിഐപിഎസ്) ശാസ്ത്രജ്ഞർ കഫീൻ രഹിതമായ

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കേരളത്തിന്റെ അടയാളം – പരമാവധി പിന്തുണ നൽകും: ധനമന്ത്രി

തിരുവനന്തപുരം : മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിന് പരമാവധി പിന്തുണ നൽകുമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ