കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കുടുംബത്തിന് മതിയായ സഹായം നൽകണം; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി

കാപ്പാട് : കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര സംസ്ഥാനസർക്കാർ നൽകിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നൽകണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആവശ്യപ്പെട്ടു.


ദുരന്തം നടന്ന ഉടനെ തന്നെ കേന്ദ്ര സംസ്ഥാന സർക്കാർ തക്ക സമയത്തു ഇടപെട്ടതും മൃതദേഹം യുദ്ധകാല അടിസ്ഥാനത്തിൽ സ്വദേശത്തു എത്തിക്കുന്നതിനും പരിക്ക് പറ്റിയവർക്ക് ഉയർന്ന ചികിത്സ നൽകുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികൾ നടത്തിയ സേവനവും ശ്ലാഘനീയമാണ്.

നമ്മെ വിട്ടു പിരിഞ്ഞവരെ അനുസ്മരിക്കുന്നതിനു സ്മരണാജ്ഞലി എന്ന പേരിൽ യത്തീംഖാനയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു വാർഡ് കൺവീനർ മുനീർ കാപ്പാട് സ്വാഗതം പറഞ്ഞു. അനുസ്മരണ ചടങ്ങ് കെഎംസിസി കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. കെ കെ കരീം, പി യു കെ. മൊയ്‌തീൻ കോയ, അജ്മൽ, ഹമീദ് ആവള, മഹമൂദ് ടി വി. ദമാം അമ്മികണ്ണാടി യൂസഫ് കുവൈറ്റ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.