ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

 

കഴിഞ്ഞ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമായി 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തല്‍. ഇതില്‍ നിന്ന് 250 കോടി പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെന്നാണ് ആരോപണം.

നേരത്തേ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിര്‍ത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചതിലുള്‍പ്പെടുന്നു. ഇതിനുപുറമേ 70 ലക്ഷം രൂപയുടെ കറന്‍സികളും സ്വര്‍ണാഭരണങ്ങളും നാല് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോട്ടര്‍മാരുടെയും നേതൃനിരയിലുണ്ടായിരുന്നവരുടെയും 15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും പിടിച്ചെടുത്തതിലുള്‍പ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബലിപെരുന്നാൾ സന്ദേശം

Next Story

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കുടുംബത്തിന് മതിയായ സഹായം നൽകണം; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി

Latest from Main News

കാലവര്‍ഷം: ജില്ലയില്‍ മരണം നാലായി; ഇന്നും റെഡ് അലേര്‍ട്ട് ഇന്നലെ മാത്രം 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലയില്‍ ഇന്നലെ (മെയ് 25) മൂന്നു പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ