ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം; നഗരസഭ ചെയർപേഴ്സൺ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മിഅയൽകൂട്ടം സന്നദ്ധ പ്രവർത്തന രംഗത്ത് സാന്ത്വന പ്രവർത്തനം നൽകി വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങൾ വാങ്ങി നൽകി. മുൻ വർഷ ങ്ങളിലും കൊയിലാണ്ടി താലൂക്ക് ആശുപത്രി, ചേമഞ്ചേരി അഭയ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിൽ സമാനമായ രീതിയിലുള്ള സ്നേഹോപഹാരം ധനലക്ഷ്മി അയൽക്കൂട്ടം നൽകിയിരുന്നു . അയൽക്കൂട്ടത്തിന്റെ സന്നദ്ധ പ്രവർത്തനം മാതൃകാപരമാണെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ ധനലക്ഷ്മി അയൽക്കൂട്ടത്തിന് സാധിക്കട്ടെ എന്നും നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു. വാർഡ് കൗൺസിലർ ദൃശ്യ .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ കെ.ഷിജു മാസ്റ്റർ, നെസ്റ്റിൻ്റെ ഭാരവാഹി ശ്രീ.ബഷീർ, എ ഡി.എസ് സെക്രട്ടറി പ്രീതി, ശ്രീജ വല്ലത്ത് , ഉഷകുപ്പേരി, സുജാത വല്ലത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു

Next Story

ചലചിത്ര നാടക അഭിനയ ശില്പശാല

Latest from Local News

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 201 പുതിയ ജിഎസ്ആർടിസി ബസുകൾ ഗുജറാത്ത് മുഖ്യമന്ത്രിയും, ഗതാഗത സഹമന്ത്രിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ സർഗാലയിൽ

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ

ബി എസ് എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ‘സ്മൃതി മധുരം’ ഒക്ടോബർ 15ന്

ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-

കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്