കെ. കരുണാകരന്റെ സ്മൃതികൂടീരത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി

തൃശ്ശൂർ മുരളീമന്ദിരത്തിലെ കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പുഷ്പാർച്ചന നടത്തി. കരുണാകരൻ കോൺഗ്രസ് നേതാവെന്നതിലുപരി തനിക്ക് ഗുരുതുല്യനാണെന്നും ആ ബഹുമാനം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് മുരളീമന്ദിരത്തിലേക്ക് എത്തിയതെന്നും പുഷ്പ്പാർച്ചനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സുരേഷ് ഗോപി പറഞ്ഞു.

 

കരുണാകരനെന്ന വ്യക്തിയോടാണ് തനിക്ക് എന്നും ആരാധന തോന്നിയിട്ടുള്ളത്. ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. അതിനാൽ തന്നെ തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അതല്ല ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ അതായിക്കോളൂവെന്നും പക്ഷേ തന്നെ അതിനുള്ള ഉപകരണമാക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ കേരഫെഡില്‍ കൊപ്ര ലോഡുമായി എത്തിയ ലോറിക്ക് തീപിടിച്ചു

Next Story

മോദി 3.0 സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് നടക്കുമെന്ന് റിപ്പോർട്ട്

Latest from Main News

വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്

വയനാട്  ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04-04-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ   *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം* *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം* *ഡോ.ഖാദർമുനീർ.*

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

*കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *04.04.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*     *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം*