പൊയിൽക്കാവ് യു.പി സ്കൂൾ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു

ബലിപെരുന്നാൾ അഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് യു.പി സ്കൂൾ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ ആകർഷകമായ ഡിസൈനുകളിൽ കുരുന്നുകൾ അസാമ്യമായ കയ്യടക്കത്തോടെ കൈപ്പത്തിയിൽ മൈലാഞ്ചി കൊണ്ട് ചിത്രങ്ങൾ മെനഞ്ഞു. സൗഹാർദ്ദത്തിൻ്റെയും കരവിരുതിൻ്റെയും വേളയിൽ കുഞ്ഞുങ്ങൾ ആഹ്ലാദം പങ്കുവെച്ചു.

 

ഹെഡ്മിസ്ട്രസ് രോഷ്നി ആർ , സുധീർ കെ , ഷാക്കിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചിത്രകലാധ്യാപകൻ സൂരജ്കുമാർ പ്രോഗ്രാമിന് നേതത്വം നൽകി.

Leave a Reply

Your email address will not be published.