നടുവണ്ണൂർ കേരഫെഡില്‍ കൊപ്ര ലോഡുമായി എത്തിയ ലോറിക്ക് തീപിടിച്ചു

/

നടുവണ്ണൂർ കേരഫെഡില്‍ ലോഡുമായി എത്തിയ കൊപ്ര ലോറിക്ക് തീപിടിച്ചു. കോഴിക്കോട് നിന്ന് ലോഡുമായി എത്തിയ ലോറിക്കാണ് തീ പിടിച്ചത്. കൊപ്ര ലോറി ലോഡ് ഇറക്കുന്നതിനിടയിലാണ് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ കേരഫെഡിലെ സുരക്ഷാ ജീവനക്കാർ തീ അണക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി. തീ അണക്കുന്നു.

Leave a Reply

Your email address will not be published.