കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി

കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി. എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായിരിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റിഷാദ് കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ച് ലാഭം അടക്കം നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതി ഉള്ളതായി റിഷാദ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടിനായി എറണാകുളത്തേക്ക് പോകുന്നുവെന്നുമാണ് കാണാതായ ദിവസം റിഷാദ് പറഞ്ഞത്. ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കാനെന്ന് പറഞ്ഞ് ബന്ധുവിന്റെ കയ്യില്‍ നിന്ന് റിഷാദ് പണം വായ്പയായി വാങ്ങിയിരുന്നു. ഈ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടിനെ കുറിച്ച് വീട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

വീട്ടില്‍ നിന്ന് പോയതിന് ശേഷം റിഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കാണാതായ യുവാവിനെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കൊടുവള്ളി പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി

Next Story

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ