വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക. കെ. പി. എസ്.ടി.എ

പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ പിൻവലിച്ച് അധിക ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാക്കിയതിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് KPSTA കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 16.06.24 ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി നടക്കുന്ന കൂട്ട അവധി എടുക്കൽ സമരത്തിൽ കൊയിലാണ്ടി ഉപജില്ലയിലെ മുഴുവനും അധ്യാപകരും പങ്കെടുക്കുമെന്ന് സബ്ജില്ല കമ്മിറ്റി അറിയിച്ചു. യോഗത്തിൽ നിഷാന്ത് അധ്യക്ഷത വഹിച്ചു. പി.കെ രാധാകൃഷ്ണൻ, കെ.എം മണി, മനോജ് കെ.കെ, ബൈജറാണി, ബിജു കാവിൽ , വന്ദന, പ്രജേഷ് , സബിന , വിഷ്ണു അരുൺ, ബാസിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.