കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയില്‍ യാത്രക്കാരെ വീഴ്ത്തും വാരിക്കുഴികള്‍. അടിപ്പാത നിറയെ ചെളിവെളളം കെട്ടി നില്‍ക്കുകയാണ്. വെളളക്കെട്ടിനുളളില്‍ ആളെ വീഴ്ത്തുന്ന അനേകം കുഴികളുമുണ്ട്. നിരവധി ഇരുചക്ര വാഹനങ്ങളാണ് നിത്യവും ഇവിടെ അപകടത്തില്‍പ്പെടുന്നത്. എന്നാല്‍ വെളളക്കെട്ട് ഒഴിവാക്കാനോ,കുഴികള്‍ നികത്താനോ ഒരു നടപടിയും എന്‍.എച്ച്.അധികൃതര്‍ തയ്യാറായിട്ടില്ല.
നിലവിലുളള മുത്താമ്പി റോഡ് ഒരു മീറ്ററോളം താഴ്ത്തിയാണ് അടിപ്പാത നിര്‍മ്മിച്ചത്. ഇതാണ് റോഡില്‍ വെളളക്കെട്ടിന് കാരണം. പന്തലായനി ഭാഗത്ത് നിന്നും ബൈപ്പാസ് സര്‍വ്വീസ് റോഡിലൂടെ ഒഴുകി വരുന്ന വെളളവും മുത്താമ്പി റോഡിലൂടെ വരുന്ന വെളളവും അടിപ്പാതയിലേക്കാണ് എത്തുന്നത്.വെളളം കുത്തിയൊലിച്ചെത്തുന്നത് കാരണം കുഴികളും രൂപപ്പെടുകയാണ്.
വെളളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.