ലോക രക്തദാന ദിനത്തിൽ കീഴരിയൂർ എം എൽ പി സ്കൂളിൽ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
രക്ഷിതാക്കൾക്കും നാട്ടുകാർക്കും കുട്ടികൾക്കുമായി നടത്തിയ ക്യാമ്പ്, കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്ര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നീതു പി, എം എൽ എസ് പി സ്റ്റാഫ് നഴ്സ്മാരായ സ്മൃതി എസ്, നിധിന എം. കെ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പേ വിഷബാധക്കെതിരെ ഉള്ള ബോധവത്കരണ ക്ലാസ് കീഴരിയൂർ കുടുംബരോഗ്യ കേന്ദ്രം ജൂനിയർഹെൽത്ത് ഇൻസ്‌പെക്ടർ നീതു എസ് കൈകാര്യം ചെയ്തു.
പ്രധാന അധ്യാപിക ഈ എം ബിന്ദു,സ്റ്റാഫ് സെക്രട്ടറി അൻസാർ കെ കെ, റീമ എൻ കെ, വി എം ഷീജ, രജിത്ത് ടി കെ,പിടിഎ പ്രസിഡണ്ട് ടി യു സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.








