തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌

തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌. കോഴിക്കോട്ടെ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ. കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് ന​ഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. ‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’ എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്.

നഗരത്തിന്‌ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്’ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

കുവൈത്തില്‍ തീപിടിത്തത്തില്‍ മരണത്തിന് കീഴടങ്ങിയ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി

Next Story

ലോക കേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് തുടക്കമാകും

Latest from Main News

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി

ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി

‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

കരുതലിന്റെ ബദൽ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. https://sannadhasena.kerala.gov.in/volunteerregistration എന്ന