മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാപരിശോധന വേഗത്തിൽ നടത്തണമെന്ന് ആവശ്യം കേരളം ശക്തമാക്കി. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താൻ കഴിയുവെന്നു തമിഴ്നാട്  നിലപാടറിയിച്ചു.

    

2011 ലാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാപരിശോധന നടത്തിയത്. കേരളത്തിൻ്റെ ആവശ്യത്തെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ്നാടിൻ്റെ നിസ്സഹകരണം മൂലം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്ന് കേരളം മേൽനോട്ട സമിതി യോഗത്തിൽ ശക്തമായ നിലപാടെടുത്തു. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻ്റെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് കേരളം യോഗത്തിൽ വ്യക്തമാക്കി.

ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ, ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കും.

കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരുമാണ് അംഗങ്ങൾ. അണക്കെട്ടിലെത്തിയ മേൽനോട്ട സമിതി അംഗങ്ങൾ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം സ്പിൽവേയിലെ മൂന്നു ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.

Leave a Reply

Your email address will not be published.

Previous Story

രാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും

Next Story

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി

Latest from Main News

വഖഫ് ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ്

വഖഫ് ഭേദഗതി ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം

ആകാശവാണിയും വികസന വാര്‍ത്തകളും; ചരിത്രത്താളുകളിലൂടെ – എം.സി വസിഷ്ഠ്

ആകാശവാണിയും വികസന വാര്‍ത്തകളും  വസിഷ്ഠ് എം.സി. കോഴിക്കോട്ടെ അഥവാ കോഴിക്കോടന്‍ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് കോഴിക്കോട്ടെ ഓള്‍ ഇന്ത്യ റേഡിയോ അഥവാ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയം 161 ക്യാം​പു​കളിൽ പുരോഗമിക്കുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയം 161 ക്യാം​പു​കളിൽ പുരോഗമിക്കുന്നു. ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായി

വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്

വയനാട്  ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് പരിശോധന. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും