കൊയിലാണ്ടി: കുവൈത്തിൽ കഴിഞ്ഞദിവസം ഉണ്ടായ തീ ദുരന്തത്തിൽ ദാരുണമായി മരണപ്പെട്ടവരുടെ ആശ്രിതർക്കർ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗവ: തൊഴിൽ നൽകണമെന്ന് ജനതാ പ്രവാസി സെൻറർ (ജെ.പി. സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്കും ചികിത്സയിൽ കഴിയുന്നവർക്കും സംസ്ഥാന ഗവൺമെൻറ് പ്രഖ്യാപിച്ച ധനസഹായ തുക 10 ലക്ഷമായി ഉയർത്തണമെന്നു കേന്ദ്ര സർക്കാർ 20 ലക്ഷം രൂപ അടിയന്തിര സഹായം നൽകണമെന്ന യോഗം ആവശ്യപ്പെട്ടു.
ദുരിതാശ്വസ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ മന്ത്രിസഭയുടെ പ്രതിനിധിയായ മന്ത്രി വീണ ജോർജിൻ്റെ യാത്ര തടസപ്പെടുത്തിയ കേന്ദ്ര നടപടിയിൽ യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡണ്ട് എം. പ്രകാശൻ അധ്യക്ഷ വഹിച്ചു. സംസ്ഥാന ഭരവാഹികളായ കെ.ടി ദമോധരൻ, അനീസ് ബാലുശ്ശേരി രാജൻ കൊളാവിപ്പാലം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉമേഷ് അരങ്ങിൽ, ഹാഷിം എലത്തൂർ, ഇബ്രാഹിം പയ്യോളി എന്നിവർ സംസാരിച്ചു.