ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിപ്പോയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി. വെള്ളിപറമ്പ് സ്വദേശിയായ ശ്യാംനാഥ് തേലം പറമ്പത്താണ് വ്യാഴാഴ്‌ച (ജൂൺ 13) വൈകുന്നേരം അഞ്ച് മണിയോടെ വെള്ളിപറമ്പിലുള്ള വീട്ടിലെത്തിയത്.

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി ഏരിയസ് എന്ന കപ്പലിലെ സെക്കൻഡ് എഞ്ചിനിയറാണ് ശ്യാംനാഥ്. രണ്ട് മാസം മുമ്പാണ് ഇറാൻ റവല്യൂഷനറി ഗാർഡ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നു.

കപ്പൽ ഇറാൻ റവല്യൂഷനറി ഗാർഡ് പിടിച്ചെടുത്തതിനു ശേഷം കേന്ദ്രസർക്കാർ ഇറാനുമായി നടത്തിയ നയതന്ത്ര ആശയവിനിമയത്തിനൊടുവിലാണ് ഇപ്പോൾ ശ്യാംനാഥിനെ മോചിപ്പിച്ചത്. വെള്ളിപറമ്പ് സ്വദേശികളായ വിശ്വനാഥമേനോന്‍റെയും ശ്യാമളയുടെയും മകനാണ് ശ്യാംനാഥ്.

Leave a Reply

Your email address will not be published.

Previous Story

 മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ശക്തമായ ആവശ്യവുമായി കേരളം

Next Story

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു

Latest from Main News

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍