സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

സംസ്ഥാനത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. പല സ്‌കൂളുകളിലും പ്രധാനാധ്യാപകർ ഇല്ലാത്ത അവസ്ഥയാണ്. വെബ്‌സൈറ്റിലെ തകരാർ മൂലമാണ് കാലതാമസമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.

  

സ്ഥലംമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തി. ഇഷ്ടക്കാരെ ഉൾപ്പെടുത്താനെന്ന് സ്ഥലംമാറ്റം വൈകിപ്പിക്കുന്നതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണു 2024-25 വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ വിദ്യാഭ്യാസവകുപ്പ് ക്ഷണിച്ചത്. സർക്കുലർ പ്രകാരം മെയ് 22ന് താൽക്കാലിക സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പരാതികൾ പരിഹരിച്ച ശേഷമുള്ള ലിസ്റ്റ് മെയ് 29ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.

എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ച ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച അന്തിമ സ്ഥലംമാറ്റ പട്ടിക ആറാം പ്രവൃത്തി ദിനം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. വെബ്‌സൈറ്റിലെ സാങ്കേതികപ്രശ്‌നം മൂലം കാലതാമസം ഉണ്ടാകുന്നു എന്നാണ് വകുപ്പിന്റെ മറുപടി. പക്ഷേ ഈ വിശദീകരണം പൂർണമായും തള്ളുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.എസ്.ടിഎ. വേണ്ടപ്പെട്ടവരെ ഉൾപെടുത്താനുള്ള നീക്കമാണിതെന്നും അധ്യാപകരുടെ അവകാശം നിഷേധിക്കാൻ അനുവദിക്കില്ലെന്നും ഇവർ പറയുന്നു.

സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങൾ പ്രധാനാധ്യാപകർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്ഥലംമാറ്റം പൂർത്തിയാക്കിയാൽ മാത്രമേ ബാക്കി സ്‌കൂളുകളിൽ സ്ഥാനക്കയറ്റം വഴി പ്രധാനാധ്യാപകരെ നിയമിക്കാൻ കഴിയൂ.

Leave a Reply

Your email address will not be published.

Previous Story

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഒ​രു ഫ​യ​ലും അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​പ്പി​ക്ക​രു​തെ​ന്ന് ഗതാഗത മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

Next Story

കുവൈത്ത് തീപിടുത്തം ഇന്ത്യ അടിയന്തര സഹായമെത്തിക്കണം; സമസ്ത

Latest from Main News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ

ദീപാവലിക്ക് മുന്നോടിയായി പടക്ക വ്യാപാര സ്ഥാപനങ്ങളിൽ ഗുജറാത്ത് സംസ്ഥാന ജി.എസ്.ടി വകുപ്പ് പരിശോധന ശക്തമാക്കി

ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അമിത വില നിശ്ചയിക്കലും നികുതി വെട്ടിപ്പും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാന ജിഎസ്ടി

നവംബറിൽ കേരളത്തിലെത്തുന്ന അർജൻ്റീന ഫുട്ബോൾ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെയുള്ള മുഴുവൻ

രാഷ്ട്രപതി മുർമു സോമനാഥിൽ പൂജ നടത്തി; ഗിർ ദേശീയോദ്യാനം സന്ദർശിച്ചു

ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും, ക്ഷേത്രത്തിനടുത്തുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന് സർജറി നടത്തി, 10 ദിവസത്തെ പൊതു പരിപാടികൾ മാറ്റിവെച്ചു

പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്.