റേഷൻ കടയിലേക്ക് സാധനങ്ങൾ വാതിൽപ്പടി എത്തിക്കുന്ന കോൺട്രാക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. വാതിൽപ്പടി കോൺട്രാക്ടർമാർ സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷൻ കടകളിൽ വിതരണം ചെയ്യാൻ റേഷൻ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണുള്ളത്. റേഷൻ ചില്ലറ വിതരണക്കാരെയാണ് ഇത് ബാധിക്കുന്നത്.
സമരം തീർത്ത് റേഷൻ . സാധനങ്ങൾ പൂർണ്ണമായി എല്ലാ കടകളിലും എത്തുബോഴേക്കും ജൂൺ മാസം അവസാനിക്കും. കഴിഞ്ഞ മാസങ്ങളിലും പല താലൂക്കുകളിലും യഥാസമയം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഭക്ഷ്യധാന്യങ്ങൾ റേഷൻ കടയിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ പ്രസിഡൻ്റ് പി.കെ ഗോപി, സെക്രട്ടറി സി.കെ. ബാബു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.