നാടക പ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി

കൊയിലാണ്ടി: നാടക പ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും ഫീനിക്സ് അക്കാദമി ഹാളിൽ നടന്നു. നാടക് മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂരിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ആയാടത്തിൽ ഗംഗാധരൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകരുടെ കുടുംബത്തിൽ എസ്.എസ്. എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.

ജില്ലാ സെക്രട്ടറി എൻ.വി ബിജു, ശൈലേഷ് അണേല, ഉമേഷ് കൊല്ലം, രവിന്ദ്രൻമുചുകുന്ന്, അലി അരങ്ങാടത്ത്, നന്തി പ്രകാശ്, വിനീത് തിക്കോടി, രാഗം മുഹമ്മദലി, രവി എടത്തിൽ രാകേഷ് പുല്ലാട്ട്, വേണു രംഗഭാഷ, ഷാജി വലിയാട്ടിൽ, ഷാജീവ് നാരായണൻ ,പ്രജേഷ് ഇ.കെ, മുരളി പഞ്ചമം, ടി.പിശശിധരൻ ശ്രീശൻ വി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.