പച്ചക്കറിക്ക് തീവില, കുടുംബ ബജറ്റ് താളം തെറ്റുന്നു . രണ്ടാഴ്ച്ച മുമ്പ് 30 രൂപ ഉള്ള തക്കാളിക് 60 ആയി, ഉള്ളിക്ക് 25 ഉള്ളത് 45 ആയി, മുളക് 60 രൂപ ഉള്ളത് 120 രൂപയായി. നേന്ത്രപഴം 40 രൂപ 60 രൂപയായി. പയർ 60 രൂപ 100 രൂപ , വെള്ളരി 30 രുപ 50 രൂപ ആയി , 80 രൂപ മല്ലി ചപ്പ് 300 രൂപയായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞിരിക്കുകയാണ്.
ഉത്പാദന നഷ്ടം കാരണം ഇതര സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പച്ചക്കറി ഉൽപാദനം കുറയുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് കൂടുതലായി ബാധിക്കുക.