തിരുവങ്ങൂർ : കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളും പ്രൈമറി ആശുപത്രിയും പ്രധാന ജംഗ്ഷനും സ്ഥിതി ചെയ്യുന്ന തിരുവങ്ങൂർ ദേശിയപാതയിലെ സർവീസ് റോഡിൽ വലിയ കുഴി രൂപപ്പെടുകയും അതു കാരണം ദിവസേനെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ പ്രദേശത്തു മണിക്കൂറുകളോളം ഗതാഗത കുരുക്ക് രൂപപ്പെടുന്നത് കണ്ടിട്ടും കുഴി അടയ്ക്കാൻ വേണ്ടുന്ന നടപടി സ്വീകരിക്കാത്ത എൻ എച്ച് എ ഐ അതികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന സമിതി അംഗം എ കെ ജാനിബ് കുറ്റപ്പെടുത്തി. നിലവിലെ യാത്ര ക്ലേശം കാരണം തിരുവങ്ങൂർ സ്കൂളിലേക്ക് സ്വകാര്യ ബസ്സിലും മറ്റു വാഹനത്തിലുമായി വരുന്ന കുട്ടികൾ രാവിലേ സ്കൂളിൽ എത്താനും അതുപോലെ തിരുച്ചു വീട്ടിലേക്കും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുന്നത് അതുപോലെ തന്നെ സർവീസ് റോഡിനോട് ചേർന്നു നിർമിച്ച ഫൂട്ട് പാത്തിലൂടെ വാഹനം കടന്നു
പോകുന്നതു വഴി ചെറിയ കുട്ടികൾ ഉൾപ്പടെ ഉള്ളവർക്ക് നടന്നു പോകാൻ പോലുമുള്ള സൗകര്യമില്ലാതായിരിക്കുകയാണ്
ദേശിയ പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ ഗതാഗതഗ നിയത്രണവുമാണ് ഈ ദുരിതങ്ങളുടെ മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഈ വിഷയങ്ങൾ ഉൾപ്പടെ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപെട്ട് അഞ്ച് ഇന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം ദേശിയ പാത അധികൃതർക്ക് കെ എസ് യു കൈമാറിയതായും കെ എസ് യു മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ അതി ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ജാനിബ് പറഞ്ഞു
Latest from Local News
കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,
പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ
അത്തോളി : അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ എച്ച് എസ് എസ് മലയാളം അധ്യാപകനെ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ:ജവഹർ ആദി