ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു

വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയം കൈവരിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് ഷാഫി രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.

പാർലമെന്റിൽ എത്തുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ട്‌ യുഡിഎഫിന് അധികം ലഭിച്ചിട്ടുണ്ട്.

നഗരസഭപരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡ‍ിഎഫിന്റെ കണക്കുകൂട്ടൽ. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ വണ്ടി കയറിയപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം എന്നിവരുടെ  പേരുകൾ യുഡിഎഫിൻ്റെ നിന്ന് സജീവ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വിനോദ സഞ്ചാരികള്‍ എത്തുന്ന കക്കയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍

Next Story

രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യുജിസി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ