ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി

കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. യൂണിറ്റിൻ്റെ മുഖ്യരക്ഷാധികാരിയും കലാ-കായിക- സാമൂഹിക- സാംസ്കാരിക- സഹകരണ- പ്രവാസി രംഗങ്ങളിൽ പ്രമുഖനും ആയ പി. കെ. കബീർ സലാലയുടെ അനുമോദന പരിപാടി വ്യാപാര ഭവനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്
പ്രസിഡണ്ട് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം.ശശീന്ദ്രൻ, വി.പി. ബഷീർ, എൻ. ഷറഫുദ്ദീൻ, ഇ.രാംദാസ്, ടി.ടി. ശ്രീധരൻ, എ.വി.ശശി, കെ.ചന്ദ്രൻ ഐശ്വര്യ, എ.കെ.ജിതേഷ്, സുരേഷ് മേലേപ്പുറത്ത്, വി.വി.സജേഷ് , കെ.പി.മുഹമ്മദലി എന്നിവർ സംസാരിച്ചു

കുവൈറ്റിലുണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വേർപാടിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും മരണമടഞ്ഞവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം നൽകണമെന്നും യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ​കേസ്: പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന

Next Story

കുവൈത്ത് തീപിടിത്തം; 12 മലയാളികളെ തിരിച്ചറിഞ്ഞു- ഡിഎൻഎ ടെസ്‌റ്റ് നടത്തും

Latest from Local News

കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ

കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’

വൈദ്യുതി ലൈന്‍ പൊട്ടി വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. ബിജു ചന്ദ്രന്‍കുന്നേല്‍ എന്നവരുടെ മക്കളായ നിഥിന്‍ ബിജു (13),

കനത്ത മഴയെ തുടർന്നുണ്ടായമണ്ണിടിച്ചിലിൽ വീടിൻ്റെ അടുക്കളഭാഗം ഭാഗികമായിതകർന്നു വീട് പൂർണ്ണമായും തകർച്ചഭീഷണിയിൽ

ചേളന്നൂർ: എഴേ ആറ് ഭാഗത്ത്കനത്ത മഴയിൽപുതുക്കുടി മീത്തൽ ശിവരാജൻ്റെ വീടാണ് പിറകുവശത്തെ മതിലിടിഞ്ഞ് അടുക്കളഭാഗം ഒരു വശം പൂർണ്ണമായു തകർന്നത് അടുക്കളയിലെ

കുന്ന്യോറ മലയിലെ സ്ഥലം ഏറ്റെടുക്കണം ,സിപി ഐ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി : കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ