നീറ്റ് യുജി ക്രമക്കേട് വിവാദത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താന്‍ എന്‍ടിഎ ആലോചന

നീറ്റ് യുജി ക്രമക്കേട് വിവാദത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ് നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആലോചിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീടെസ്റ്റിനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്.

 

യുപിഎസ്ഇ മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് പുനപരീക്ഷ നടത്താനുള്ള സാധ്യത പരിശോധിച്ചത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടായോ എന്ന കാര്യവും സമിതി അന്വേഷിക്കും. സമിതി ഇതുവരെ മൂന്ന് യോഗങ്ങള്‍ ചേര്‍ന്നുവെന്നും ചില സെന്ററുകളിലെ വീഡിയോ ഫൂട്ടേജുകള്‍ അടക്കം പരിശോധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നീറ്റ് യുജി ക്രമക്കേട് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ചെറിയ വിഷയമല്ലിത്. പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മറുപടി പറഞ്ഞേ തീരൂവെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, അഹ്‌സാനുദ്ദിന്‍ അമാനുള്ള എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലൈ എട്ടിനകം മറുപടി സമര്‍പ്പിക്കണം. എട്ടിന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടിരിക്കുകയാണ് കോടതി. ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പരീക്ഷാ ഫലം പ്രഖ്യാപിക്കും മുന്‍പ് തന്നെ ഹര്‍ജികളെത്തിയിരുന്നു. ഫലം പുറത്തു വന്നപ്പോള്‍ ഗ്രേസ് മാര്‍ക്ക് വിവാദവുമുയര്‍ന്നു. എംഎസ്എഫ് ഉള്‍പ്പെടെ ഹര്‍ജി സമര്‍പ്പിച്ചു. 1563 വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കിലാണ് സംശയമുയര്‍ന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് ഹര്‍ജികളില്‍ ആരോപിക്കുന്നത്.

ഒഎംആര്‍ ഷീറ്റ് നല്‍കാന്‍ വൈകിയതിനാല്‍ ആറു സെന്റുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് അധികൃതർ വിശദീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യുജിസി

Next Story

കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കേരളത്തിലെത്തി ആദ്യം സന്ദര്‍ശിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടില്‍

Latest from Main News

സാർവ്വത്രിക സംസ്കൃതപഠനത്തിന് അവസരമൊരുക്കണം -വിശ്വസംസ്കൃതപ്രതിഷ്ഠാനം 

കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി

സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സപ്ലൈകോ സ്കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം

കാസർഗോഡ് ചെറുവത്തൂർ ദേശീയ പാതയോരത്തെ കുന്നിടിച്ചിലിൽ ഒരാൾ മരിച്ചു

ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍  ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല്

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന്  കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.