മലബാർ റിവർ ഫെസ്റ്റിവൽ പത്താമത് എഡിഷൻ ജൂലൈ 25 മുതൽ; 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു

ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന
മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി ജൂലൈ 25 മുതൽ നാല് ദിവസം നടക്കും.

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവൽ, പ്രീ-ഇവന്റുകൾ ഉൾപ്പെടെ ഇത്തവണ വിപുലമായി എട്ട് ഗ്രാമപഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് നടക്കുക.

കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പയ്ക്കും പുറമെ
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിങ്ങ്) കയാക്കിങ്ങ് അരങ്ങേറും.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്)
ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത്
എന്നിവയുടെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന
ഫെസ്റ്റിവലിന്റെ പ്രഥമയോഗം ബുധനാഴ്ച ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന് സംഘാടകസമിതി രൂപീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

ഈ വർഷം 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര റൈഡർ മാരെയും നൂറിലധികം ദേശീയ കയാക്കർമാരെയുമാണ് പ്രതീക്ഷിക്കുന്നത്.
എട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കർമാർ ഇതിനകം തന്നെ പങ്കാളിത്തം
സ്ഥിരീകരിച്ചു.

പ്രീ-ഇവന്റുകൾ

റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർത്ഥം പതിവിൽ കൂടുതൽ
പ്രീ-ഇവന്റുകൾ ഇത്തവണ സംഘടിപ്പിക്കും.
വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങൾ ആയിരിക്കും
എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലുമായി അരങ്ങേറുക.

ഫ്രിസ്ബീ, എംടിബി (മൗണ്ടൻ ബൈക്ക്), സൈക്കിൾ റാലി, വാട്ടർപോളോ, നീന്തൽ,
ഓഫ് റോഡ് ദേശീയ ചാമ്പ്യൻഷിപ്പ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്പ്, ചൂണ്ടയിടൽ, വള്ളംകളി,
പർവതാരോഹണത്തിൽ പരിശീലനം, മഴനടത്തം, റഗ്ബി,
മഡ് ഫുട്ബോൾ,
ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോർ സൈക്കിൾ റാലി, സൈക്കിൾ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്ററുകൾ.

പ്രാദേശിക സംരംഭകത്വ പരിശീലനം

പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തുന്ന
പരിശീലന പരിപാടി ഇത്തവണത്തെ പുതുമയാണ്.
ഹോംസ്റ്റേ പ്രോഗ്രാം, ഫാം ടൂറിസം,
ഹോംമെയ്ഡ് ഭക്ഷണം ഉണ്ടാക്കുന്നതിൽ സ്ത്രീകൾക്ക് പരിശീലനം, സാഹസിക വിനോദസഞ്ചാരം എന്നിവയിലാണ് പരിശീലന പരിപാടി നടത്തുക. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ആണ് റിവർ ഫെസ്റ്റിന് സാങ്കേതിക സഹായം നൽകുന്നത്.

ഓൺലൈനായി നടന്ന യോഗത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എംഎൽഎ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ് ചെയർമാൻ എസ് കെ സജീഷ് എന്നിവർ പങ്കെടുത്തു.

ഓഫ് ലൈനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, കെഎടിപിഎസ്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, മറ്റ് ഉദ്യോഗസ്ഥർ
തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ഊരള്ളൂർ പുനത്തിൽ മാണിക്യം അന്തരിച്ചു

Next Story

ജില്ലാതല ബാലവേല വിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്തു

Latest from Sports

‘അത്ഭുതങ്ങളൊപ്പിച്ച് വീണ്ടും ഒരു ജൂലായ് 14 ‘Super Sunday’

ഇലത്തുമ്പിലേക്ക് പെയ്ത് നിറയുന്ന മഴത്തുള്ളികളുടെ മധുര സംഗീതം പോലെയായിരുന്നു പോളിനിയുടെ പൊട്ടിച്ചിരി പക്ഷേ ജയിക്കാൻ അത് മാത്രം പോരല്ലോ ഹൃദയം നിറയ്ക്കുന്ന

അലസതയുടെ കിതപ്പും, കുതിപ്പിനിടയിലെ നിർഭാഗ്യങ്ങളും; ജർമ്മൻ കലത്തിൽ വേവിച്ചെടുത്ത കലക്കൻ സ്പാനിഷ് മസാല- വിപിൻദാസ് മതിരോളി

അത്രയൊന്നും ആനന്ദം പ്രദാനം ചെയ്യാതെ ഷൂട്ടൗട്ടിൻ്റെ സമ്മർദ്ദത്തിലേക്ക് കടന്ന സൂപ്പർതാര മത്സരങ്ങൾക്കിടയിൽ ക്രിസ്റ്റ്യാനോക്കും മെസിക്കും മ്പാപ്പെക്കും ഇടയിൽ നടന്ന ഒരു മത്സരം;

‘ആത്മവിശ്വാസത്തിൻ്റെ നിറകുടമായി അൽക്കാരസ് ഉദിച്ചുയർന്ന അത്ഭുത നിശ’

22 ഗ്രാൻ്റ്സ്ലാമുകളിൽ 14 എണ്ണവും ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റോളണ്ട് ഗാരോസിലെ ടെന്നീസ് പ്രണയികളേയും , കളിമൺ കോർട്ടിലെ ഓരോ മണൽത്തരികളേയും

കാൾസനെ വീഴ്ത്തിയ പ്രാഗ് കാസ്ളിങ്

അതി ശാന്തനായി വെള്ളക്കരുക്കളിലെ കുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർനൈറ്റ്‌സ് എന്ന ഇംഗ്ലീഷ് പ്രാരംഭത്തിലൂടെ ഈ പുലരിയെ ആ പയ്യൻ വരവേറ്റു… “ആരോരാളെൻ