കിണർ നിർമ്മാണത്തിനിടെ പടവ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

പനമരം എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി മുഹമ്മദ് (40)ആണ് മരിച്ചത്. കിണർ നിർമ്മാണത്തിനിടെ പടവ് തകർന്നായിരുന്നു അപകടം. കിണറിലകപ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ വയനാട് മെഡി: കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.