യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്നലെ വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

തിരുവമ്പാടിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് കൂടരഞ്ഞിയില്‍ നിന്ന് ആളുകളെ കയറ്റി അല്‍പ ദൂരം മുന്‍പോട്ടു പോയ ഉടനെ പുറകിലെ വാതില്‍ തുറന്ന് പോവുകയും വിദ്യാര്‍ത്ഥി തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കൈക്ക് നിസാര പരിക്കേറ്റ കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ഏതാനും ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടില്‍ സ്‌കൂളുകള്‍ തുറന്നതോടെ യാത്ര ദുഷ്‌കരമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടിയാണ് സ്‌കൂളില്‍ നിന്നും തിരികെ വീടുകളില്‍ എത്തുന്നത്. വൈകീട്ട് അഞ്ച് മണിക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് ഇപ്പോള്‍ ഈ റൂട്ടില്‍ ഓടാത്തതും ദുരിതം ഇരട്ടിപ്പിച്ചിരിക്കുയാണ്. അപകടമുണ്ടായ ബസില്‍ കയറാവുന്നതില്‍ അധികം ആളുകള്‍ യാത്ര ചെയ്തതാണ് അപകടം വരുത്തിയതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published.

Previous Story

പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു

Next Story

കീഴരിയൂർ വടക്കുംമുറിയിലെ നാളാംവീട്ടിൽ താഴ എൻ.വി കേളപ്പൻ അന്തരിച്ചു

Latest from Main News

എന്‍ എച്ച് പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടി ശല്യം രൂക്ഷം

ദേശീയ പാത ആറ് വരിയാക്കുന്ന പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ പൊടിശല്യം രൂക്ഷം. പന്തലായനി,കൊല്ലം,പൊയില്‍ക്കാവ്,തിരുവങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷം പൊടി കൊണ്ടു മൂടുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 20 വർഷം കഠിനതടവ്, 50,000 പിഴ

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. 20 വർഷം കഠിനതടവ്, 50,000 പിഴ. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും,

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,