കൂരാച്ചുണ്ട് – കക്കയം – തലയാട് റോഡിൽ 26-ാം മൈൽ മേഖലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണമായി മുടങ്ങി. ഇന്നലെ രാത്രി 9 മണിക്ക് ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
മണ്ണ്, കൂറ്റൻ പാറക്കൂട്ടങ്ങൾ, തെങ്ങ്, മരങ്ങൾ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകർന്നു. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഈ റൂട്ടിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മഴ തുടരുന്നതിനാൽ ഈ റോഡിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മേഖലയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മരം റോഡിലേക്ക് വീണ സമയത്ത് സ്കൂട്ടറിൽ സഞ്ചരിച്ച് യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്.


