കെഎസ്ആർടിസി ബോർഡുകളിൽ ഇനി സ്ഥലം തിരിച്ചറിയാൻ നമ്പറുകളും

മലയാളം അറിയാത്ത യാത്രക്കാര്‍ക്ക് ബോര്‍ഡുകള്‍ വായിച്ച് മനസിലാക്കാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും, ഭാഷാ പ്രശ്നമില്ലാതെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസിലാക്കാനും കഴിയുന്ന തരത്തില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്താന്‍ കെഎസ്ആര്‍ടിസി.

ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ വഴി സൗജന്യമായി ലഭ്യമാക്കാനാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ബസുകളിലും ജൂൺ 30നകം പുതുക്കിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിർദേശം. പിന്നാലെ, ഓര്‍ഡിനറി ബസുകളടക്കം എല്ലാ ബസുകളിലും ഇതു നടപ്പാക്കാൻ യൂണിറ്റ്, മേഖല, വര്‍ക്ക്ഷോപ്പ് അധികാരികളെ ചുമതലപ്പെടുത്തി.

നമ്പറുകളുടെ ഘടന ഇങ്ങനെ:

  • ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍) ഉണ്ടായിരിക്കണം.
  • ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
  • 15 മുതല്‍ 99 വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ (പാറശാലയില്‍ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ).
  • 100 മുതല്‍ 199 വരെ ഓരോ ജില്ലയിലേയും സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളെജ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍.
  • ഒരു ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.
  • ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പറിനോടൊപ്പം ജില്ലാ കോഡും ചേര്‍ക്കണം.
  • 200 മുതല്‍ 399 വരെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍.
  • സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് കൂടി വേണം.
  • സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ 6 ആയിരിക്കും.
  • ഡിപ്പോയുടെ അടുത്ത് ബൈപ്പാസില്‍ നിര്‍ത്തുന്ന സ്ഥലങ്ങള്‍ക്ക് ഡിപ്പോ ‍ഡെസ്റ്റിനേഷന്‍ നമ്പറിന്‍റെ കൂടെ ഒന്ന്, രണ്ട് എന്ന് ചേര്‍ക്കണം.
  • 400 മുതലുള്ള ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ ഓരോ ജില്ലയിലേയും മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ക്ക് റൂട്ടുകള്‍ അനുസരിച്ച് നല്‍കും.
  • ഓരോ റൂട്ടിലും ഉള്ള സ്ഥലങ്ങള്‍ക്ക് തുടര്‍ച്ചയായ നമ്പറുകള്‍ ആണ് നല്‍കുന്നത്.
  • പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തണം.

 

Leave a Reply

Your email address will not be published.

Previous Story

കൊളസ്ട്രോൾ നിയന്ത്രിക്കാം, നിർജ്ജലീകരണം തടയാം; ബാർലി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇങ്ങനെ…

Next Story

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു

Latest from Main News

ദീപാവലി ഉത്സവത്തിന് മുന്നോടിയായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 1.74 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു

ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ജിഎസ്ആർടിസി) യാത്രക്കാർ 1.74 ലക്ഷം ജിഎസ്ആർടിസി ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്‌

സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒക്ടോബർ 21 മുതൽ 28 വരെ; ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയൽ, ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ

മുൻവർഷത്തെ പോലെ തന്നെ സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒളിമ്പിക്‌സ് മാതൃകയിൽ ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത്

തലശ്ശേരി മലബാർ കാൻസർ സെന്ററിന് സാമ്പത്തിക-സാങ്കേതിക സഹായം അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി. ഐ.സി.എം.ആറിന് കത്ത് നൽകി

വടകര: മലബാറിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് (എം.സി.സി.) ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം അടിയന്തിരമായി

ലോക മാനസികാരോഗ്യ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗവ. മാനസികാരോഗ്യ കേന്ദ്രം, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇംഹാന്‍സ്-ടെലിമനസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായി