വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ഉറപ്പാക്കുന്ന ഇൻഡസ്ട്രിയൽ പാർക്കുകളാണ് കോളേജുകളിൽ സജ്ജമാക്കുകയെന്ന് മന്ത്രി പി രാജീവ്. 80 സ്ഥാപനങ്ങൾ പാർക്കുകൾ തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡത്തിന് മുകളിൽ സ്ഥലം ഉള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. ചർച്ചകൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.
4 വർഷ ബിരുദം കൂടി തുടങ്ങുമ്പോൾ പാർട്ട് ടൈം ജോലിക്ക് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ട് പോകാം എന്നതാണ് വിദ്യാർത്ഥികളെ വിദേശത്തേക്കാകർഷിക്കുന്ന ഒരു പ്രധാന ഘടകം. ഇൻഡസ്ട്രിയൽ പാർക്കുകൾ നിലവിൽ വരുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.