‘മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം, പകർച്ച പനികൾക്കെതിരെ ജാ ഗ്രതവേണം;ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ
ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണമെന്നും മന്ത്രി പറഞ്ഞു.

അതുപോലെ തന്നെ മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്‌ധ ചികിത്സ തേടണമെന്നുംമന്ത്രി പറഞ്ഞു. പനിയോടുകൂടി ശ്വാസതടസ്സം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകുമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യർഥിച്ചു.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ
പ്രവർത്തനത്തിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയിൽ ഒരിക്കൽ ഡോക്‌സിസൈക്ലിൻ 100 മില്ലീ ഗ്രാമിൻ്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്.

Leave a Reply

Your email address will not be published.

Previous Story

ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

Next Story

തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി

Latest from Health

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക

ന്യൂഡില്‍സ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയുക കൊച്ചു കുട്ടികള്‍ക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡില്‍സുകള്‍

ബ്രെഡ് ഫ്രൂട്ട് (കടച്ചക്ക)യുണ്ടോ വീട്ടുപറമ്പില്‍, കളയല്ലേ പോഷക സമൃദ്ധമായ ഈ ചക്കയെ

  ഗ്രാമ നഗര ഭേദമന്യേ നമ്മുടെ തൊടികളില്‍ വളരുന്ന ശീമചക്ക (കടച്ചക്ക)യ്ക്ക് പ്രിയമേറുന്നു. പോഷക സമൃദ്ധമായ നമ്മുടെ നാടന്‍ കടച്ചക്കയ്ക്ക് പച്ചക്കറി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗം വിപുലീകരിക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ (Paediatrics) വിഭാഗത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ : ധന്യ.എസ്. എം (MBBS,

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു,