റോഡുകളുടെ ശോചനീയാവസ്ഥ ; ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല സമരത്തിലേക്ക്

കൊയിലാണ്ടി: പയ്യോളി അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട്-മേപ്പയ്യൂർ, മുത്താമ്പി റോഡുകളുടെ ശോചനീയാവസ്ഥ, ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല സമരം നടത്തുമെന്ന് കൊയിലാണ്ടി ഏരിയാ മോട്ടോർ എഞ്ചിനീയറിംങ് വർക്കേഴ്സ് യൂണിയൻ സി .ഐ. ടി യുനേതാക്കളായ രജീഷ്, പി. ബിജു തുടങ്ങിയവർ അറിയിച്ചു.

ദേശീയ പാതയിൽ പയ്യോളി കോടതി മുതൽ അയനിക്കാട് വരെയും തിരുവങ്ങൂർ ഭാഗത്തും റോഡുകൾ പൊട്ടിപൊളിഞ്ഞതിനാലും റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾ കേടുവരുന്നതും മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെടുന്നതുമെല്ലാം കാരണം സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയാണ്.

ദേശീയപാത നിർമ്മാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ അനാസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് പ്രത്യക്ഷ സമരത്തിലെക്ക് നീങ്ങാൻ കാരണം. പരിഹാരം കണ്ടില്ലെങ്കിൽ അനശ്ചിതകാല സമരമടക്കമുള്ള കടുത്ത നടപടികളിലെക്ക് പോകേണ്ടി വരുമെന്ന് ഏരിയാ കമ്മിറ്റി നേതാക്കൾ പറഞ്ഞു. സമരത്തിൻ്റെ ഭാഗമായി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ പ്രസിഡണ്ട്, രജീഷ്, സെക്രട്ടറി പി.ബിജു .വിനീത്, ജമനീഷ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു

Next Story

മഴക്കാലത്ത് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ജില്ല ആയുര്‍വേദ വിഭാഗം ; എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും പനി, ചുമ ക്ലിനിക്കുകള്‍ പ്രവർത്തനം തുടങ്ങി

Latest from Local News

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം

വാഹന ഗതാഗത നിരോധനം

കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവർത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 19) മുതല്‍ പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട്

യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാതല അദാലത്തിൽ 11 പരാതികള്‍ തീര്‍പ്പാക്കി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിവസം

മെയിന്റനൻസ് ഗ്രാന്റിലെ അവഗണന – യു ഡി എഫ് വികസന സെമിനാറിൽ നിന്നും ഇറങ്ങിപ്പോയി

ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഉയരെ 2025’ വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം