നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം,കുന്ന്യോറ മലയില്‍ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കുന്ന്യോറ മലയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞ സ്ഥലത്ത്,ഇടിഞ്ഞ മണ്ണ് എടുത്തു മാറ്റി ഈ ഭാഗം നിരപ്പാക്കി റോഡ് ടാര്‍ ചെയ്തിട്ടുണ്ട്.മണ്ണിടിഞ്ഞ ഭാഗത്തെ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി അതിവേഗം നടക്കുകയാണ്. പ്രത്യക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുന്നിടിഞ്ഞ സ്ഥലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കുന്ന്യോറമലയ്ക്കും പന്തലായനി പുത്തലത്ത് കുന്നിനും ഇടയില്‍ ഒരു കിലോമീറ്ററോളം ദൂരത്തില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. ഇവിടെ കനാല്‍പാലത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. പന്തലായനി കൂമന്‍തോട് റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് പ്രദേശവാസികള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.


പന്തലായിനി ഭാഗത്തേക്കുള്ള മൂന്ന് റോഡുകള്‍ക്ക് കുറുകെയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മിച്ചത്. പന്തലായിനി-വിയ്യൂര്‍ റോഡ്, കാട്ടു വയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകെ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴരമീറ്റര്‍ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ക്ക് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ സംജാതമാകും. വലിയ യാത്രാപ്രശ്‌നം ഇവിടങ്ങളില്‍ ഇതോടെ ഉടലെടുക്കും.
ബൈപ്പാസിന്റെ കിഴക്കുഭാഗത്തുള്ള കാട്ടുവയല്‍,കോയാരിക്കുന്ന്,കൂമന്‍തോട്, പെരുവട്ടൂര്‍, നടേരി പ്രദേശവാസികള്‍ക്ക് കൊയിലാണ്ടി നഗരം,പന്തലായിനി അഘോര ശിവക്ഷേത്രം,പന്തലായിനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍,ആര്‍.ശങ്കര്‍ മെമ്മോറിയല്‍ കോളേജ്,ഗുരുദേവ കോളേജ്, മിനി സിവില്‍ സ്റ്റേഷന്‍,എന്നിവിടങ്ങളിലേക്ക് പോകാനോ,പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് പെരുവട്ടൂര്‍ യു.പി. സ്‌കൂള്‍, അമൃത വിദ്യാലയം എന്നിവിടങ്ങളിലേക്ക് പോകാനോ കഴിയാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്.

അതിനാല്‍ കൂമന്‍ തോട് റോഡില്‍ അടിപ്പാത അനിവാര്യമായിരിക്കുകയാണ്.
പുത്തലത്ത് കുന്ന് മുതല്‍ കോതമംഗലം കോമത്തുകര വരെയുളള ഭാഗത്ത് ബൈപ്പാസിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. കോമത്തുകര ഓവര്‍പാസിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ബൈപ്പാസിനോട് ചേര്‍ന്നുളള സര്‍വ്വീസ് റോഡ് താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇപ്പോള്‍ നടക്കുകയാണ്. കോമത്തുകര മുതല്‍ ചെങ്ങോട്ടുകാവ് വരെ ടാറിംഗ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ചെങ്ങോട്ടുകാവ് ജംഗ്ഷനില്‍ നിലവിലുളള ദേശീയ പാതയുമായി ബൈപ്പാസ് റോഡ് ബന്ധിപ്പിക്കുന്നിടത്ത് നിര്‍മ്മിച്ച ഉയര പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് പണി പൂര്‍ത്തിയാക്കാനുണ്ട്.
പതിനൊന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ നന്തിയില്‍ നിന്ന് ബൈപ്പാസിലൂടെ ചെങ്ങോട്ടുകാവ് വരെ ദീര്‍ഘ ദൂര വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയും. ഇതോടെ കൊയിലാണ്ടി,കൊല്ലം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മുചുകുന്ന് മങ്ങാട്ട്താഴ നാരയണൻ അന്തരിച്ചു

Next Story

ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ

മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി