വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്.

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്നപേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

Next Story

കൊയിലാണ്ടി മേലൂർ കച്ചേരിപ്പാറ പരക്കണ്ടി (കൊടക്കാട്ട്) സനാതൻ (മുത്തു) അന്തരിച്ചു

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള