‘ആത്മവിശ്വാസത്തിൻ്റെ നിറകുടമായി അൽക്കാരസ് ഉദിച്ചുയർന്ന അത്ഭുത നിശ’

22 ഗ്രാൻ്റ്സ്ലാമുകളിൽ 14 എണ്ണവും ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റോളണ്ട് ഗാരോസിലെ ടെന്നീസ് പ്രണയികളേയും , കളിമൺ കോർട്ടിലെ ഓരോ മണൽത്തരികളേയും തീ പിടിപ്പിച്ച് കൊണ്ട് അഴിഞ്ഞാടിയ ഒരു കാളപ്പോരുകാരനുണ്ട്

എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഫെഡിൻ്റെ എക്കാലത്തെയും മികച്ച എതിരാളി

ഒടുവിൽ ക്ലാസിക്ക് ടെന്നീസിൻ്റെ കാൽപ്പനിക പഥികൻ തൻ്റെ സ്വപ്ന പ്രയാണത്തിന് വിരാമമിട്ട നാളിൽ വികാര നിർഭരമായ ഹൃദയനിലയിൽ വിങ്ങിപ്പൊട്ടുന്ന മുഖഭാവങ്ങളോടെ മിഴിനീർകടലാൽ തൻ്റെ പ്രാണനായ പ്രതിയോഗിയെ ആശ്ലേഷിച്ച് അവന് പുണ്യസ്നാനം ദാനം നൽകിയവൻ!

ഇവനാണ് കളിക്കളത്തിലെ ഈ മിടുക്കനായ പ്രതിയോഗിയാണ് എൻ്റെ മിത്രം

എന്ന് ഉറക്കെ ലോകത്തെ അറിയിച്ച

ഒരേയൊരു നഡാൽ

ടെന്നീസ് പ്രണയിനികളുടെ എത്രയും പ്രിയപ്പെട്ട റാഫ

ഫെഡിനെ സാന്ദ്രമായ സ്നേഹത്താൽ ആർദ്രമായ ഹൃദയത്തോടെ യാത്രയയച്ച ഒരേയൊരു റാഫ

പ്രായവും, പരിക്കുകളും തളർത്തിയ കളിമൺ കോർട്ടിൻ്റെ ഇതിഹാസത്തിനെ അവൻ്റെ മടയിൽ വച്ച്, അതും ആദ്യ റൗണ്ടിൻ്റെ പ്രഥമ കാഴ്ച്ചയിൽ തന്നെ മലർത്തിയടിക്കുമ്പോൾ

അലക്സാണ്ടർ സ്വരേവ് എന്ന ജർമ്മൻ പോരാളി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല

റോളാണ്ട് ഗാരോസിലെ കളിമൺ പ്രതലത്തിൽ മാത്രമല്ല, ഭാവിയിലെ ടെന്നീസ് ചക്രവാളത്തിൽ തന്നെയും നക്ഷത്ര ശോഭയോടെ ഉദിച്ചുയരാൻ ഒരു സൂര്യോദയം ഉണ്ടാകുമെന്നും, അവൻ്റെ അഗ്നിച്ചിറകുകളുടെ ഉഗ്രതാപമേറ്റ് താൻ ചുട്ടു ചാമ്പലാവുമെന്ന അപ്രിയ സത്യം !

തൻ്റെ ഇതിഹാസ പുരുഷൻ്റെ കണ്ണീർ വീണ ആദ്യ റൗണ്ടിനെ മനസാൽ സ്മരിച്ച പിൻമുറക്കാരൻ

തൻ്റെ ഉദ്ദേശവും, ഉരുക്കു ശക്തിയും പ്രതിയോഗിക്ക് മുന്നിൽ വെളിപ്പെടുത്തുകയാണ് ആദ്യ സെറ്റിലൂടെ

പിന്നാലെ വന്ന രണ്ട് , മൂന്ന് സെറ്റുകളിൽ
പ്രതിയോഗിയെ ആവശ്യാനുസരണം പുൽ മേടുകളിൽ മേയാൻ വിട്ട്, ദിവാസ്വപ്നം കാണിച്ച ശേഷം

തൻ്റെ വിശ്വരൂപം പുറത്തെടുക്കുന്ന പര്യവസാനത്തിൽ പ്രതിയോഗിയെ
ഉരുക്കു മുഷ്ടിയിൽ ഞെരിച്ചമർത്തി ശ്വാസം മുട്ടിച്ച് രക്തം ചിന്തിച്ച് മല്ലനെ പോലെ അലറി വിളിക്കുകയാണ്

സ്വരേവിനെ തകർത്ത് തരിപ്പണമാക്കിയ നാലും അഞ്ചും സെറ്റുകൾ
തൻ്റെ പ്രിയ റാഫയ്ക്കായി സ്വയമേവ അർപ്പിച്ചു കാണണം അൽക്കാരസ്!

പാഞ്ചാലിക്കായി ദുശാസ്സനൻ്റെ വിരിമാറു പിളർന്ന് രക്തം ഊറ്റിയ ഭീമസേനനെ പോലെ കാർലോസ് അൽക്കാരസ് വായുവിൽ ബലിഷ്ഠമായ കൈക്കുഴകൾ ചുഴറ്റി പ്രതികാര തർപ്പണം ചെയ്യുകയായിരിക്കണം!

കാളപ്പോരുകാരൻ്റെ കണ്ണീർ തുടയ്ക്കാൻ കാലം നിയോഗിച്ച രക്ഷകനെ പോലെ , അവൻ്റെ കനൽ പാത പിന്തുടർന്ന് മറ്റൊരു കാളപ്പോരുകാരൻ വന്നണഞ്ഞു !

ടെന്നീസിൻ്റെ വർണ്ണ വിസ്മയ ലോകത്ത് സ്പാനിഷ് വസന്തം വിരിയിക്കാൻ റാഫയ്ക്ക് പിൻഗാമിയായി ഒരു വിശുദ്ധ അൽക്കാരസ് അവതരിച്ചിരിക്കുന്നു!

2022 ൽ US open, 2023 ൽ വിംബിൾഡൺ , 2024 ൽ ഇതാ ഫ്രഞ്ച് ഓപ്പൺ

ടെന്നീസ് പ്രേമികളേ നിങ്ങളുടെ ഹൃദയം നിലയ്ക്കുന്ന പോരാട്ട നാളുകൾക്കായി ഇനി കാതോർക്കുക !

കാർലോസ് അൽക്കാരസ് എന്ന സ്പാനിഷ് പയ്യൻ ടെന്നീസ് ആസ്വാദകരെ തൻ്റെ ചൊൽപ്പടിക്ക് നിർത്തുന്ന മാന്ത്രിക വിദ്യകൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു

19ാം വയസിൽ ഒന്നാം റാങ്കിലെത്തിയത് ചുമ്മാതല്ല തൻ്റെ അസാമാന്യമായ പ്രതിഭാ വിലാസം കൊണ്ടെന്ന് തന്നെ അടിവരയിടുന്ന പ്രകടനം

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ പുൽത്തകിടിയിൽ ഇതിഹാസ പുരുഷൻ,
തിരിച്ചു വരവുകളുടെ ചക്രവർത്തി സാക്ഷാൽ ദ്യോക്കോയെ അമ്മാനമാടി നേടിയ അത്ഭുത പ്രകടനം വെറുമൊരു വൺ ടൈം വണ്ടർ മാത്രമായിരിക്കില്ലെന്നതിൻ്റെ അപായ സൂചനകൾ ലോകത്തിന് നൽകി കൊണ്ട് അവൻ തൻ്റെ ജൈത്രയാത്ര ആരംഭിച്ചിരിക്കുന്നു !

ന്യൂയോർക്കിലെ വിചിത്രമായ പിച്ചിൽ വിസ്ഫോടനമൊളിപ്പിച്ച
പേസ് ഫാക്ടറികൾക്ക് മുമ്പിൽ ഇന്ത്യയുടെയും , പാക്കിസ്ഥാൻ്റെ യും വിഖ്യാത ബാറ്റിംഗ് നിര ഭസ്മമാകുന്നത് കണ്ട് പകച്ചു പോയ നിശയായിരുന്നില്ല കഴിഞ്ഞ് പോയത്

മറിച്ച് തൻ്റെ ഓരോ ഫോൾട്ടിലും പന്ത് ലൈൻ കടന്നു പോയിട്ടും അത് വക വയ്ക്കാതെ റഫറിയോട് തർക്കിച്ച് തൻ്റെ പ്രസൻ്റ്സ് ഓഫ് മൈൻ്റ് ബലി കഴിച്ച്

അനാവശ്യമായ കലഹം വരാനിരിക്കുന്ന വലിയ ദുരന്തത്തിൻ്റെ മുന്നോടി എന്നോർമ്മിപ്പിക്കുന്ന സ്വരേവിൻ്റെ പതർച്ചയേറിയ മുഖബിംബം നിഴലായി പതിഞ്ഞ നിശ

ഏകാഗ്രതയോടെ , ലക്ഷ്യം മാത്രം മുന്നിൽ കണ്ട് , സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറിയാൽ വിജയം സുനിശ്ചിതം എന്ന് പകൽ പോലെ തെളിഞ്ഞ നിശ

ആത്മ വിശ്വാസത്തിൻ്റെ നിറകുടമായി കാർലോസ് അൽക്കാരസ് ഉദിച്ചുയർന്ന ഒരത്ഭുത നിശ

ഒരുൻമത്ത രാത്രിയിൽ മതിമറന്നുറങ്ങാൻ എന്നെ അനുഗ്രഹിച്ച ഫ്രഞ്ച് ഓപ്പൺ ചാംപ്യാ നിനക്കഭിനന്ദനങ്ങൾ

Weldone Carlos AlCaras Garfia

വരാനിരിക്കുന്ന നാളുകൾ നിന്നെ മനസാൽ വരിക്കുന്ന ടെന്നീസ് പ്രണയിനികളുടെ ഉൻമാദരാവുകൾ!

Leave a Reply

Your email address will not be published.

Previous Story

പന്തലായനി പട്യാം വീട്ടിൽ അശോകൻ അന്തരിച്ചു

Next Story

കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Latest from Sports

‘അത്ഭുതങ്ങളൊപ്പിച്ച് വീണ്ടും ഒരു ജൂലായ് 14 ‘Super Sunday’

ഇലത്തുമ്പിലേക്ക് പെയ്ത് നിറയുന്ന മഴത്തുള്ളികളുടെ മധുര സംഗീതം പോലെയായിരുന്നു പോളിനിയുടെ പൊട്ടിച്ചിരി പക്ഷേ ജയിക്കാൻ അത് മാത്രം പോരല്ലോ ഹൃദയം നിറയ്ക്കുന്ന

അലസതയുടെ കിതപ്പും, കുതിപ്പിനിടയിലെ നിർഭാഗ്യങ്ങളും; ജർമ്മൻ കലത്തിൽ വേവിച്ചെടുത്ത കലക്കൻ സ്പാനിഷ് മസാല- വിപിൻദാസ് മതിരോളി

അത്രയൊന്നും ആനന്ദം പ്രദാനം ചെയ്യാതെ ഷൂട്ടൗട്ടിൻ്റെ സമ്മർദ്ദത്തിലേക്ക് കടന്ന സൂപ്പർതാര മത്സരങ്ങൾക്കിടയിൽ ക്രിസ്റ്റ്യാനോക്കും മെസിക്കും മ്പാപ്പെക്കും ഇടയിൽ നടന്ന ഒരു മത്സരം;

മലബാർ റിവർ ഫെസ്റ്റിവൽ പത്താമത് എഡിഷൻ ജൂലൈ 25 മുതൽ; 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു

ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ കോഴിക്കോട്

കാൾസനെ വീഴ്ത്തിയ പ്രാഗ് കാസ്ളിങ്

അതി ശാന്തനായി വെള്ളക്കരുക്കളിലെ കുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർനൈറ്റ്‌സ് എന്ന ഇംഗ്ലീഷ് പ്രാരംഭത്തിലൂടെ ഈ പുലരിയെ ആ പയ്യൻ വരവേറ്റു… “ആരോരാളെൻ