ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്‍മാന്‍ പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ജോലിക്കിടെ ഞായറാഴ്ച വൈകീട്ടോടെ ഭട്ട് റോഡിലാണ് സംഭവം. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published.

Previous Story

കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Next Story

അരിക്കുളം മാവട്ട് നെല്യേരി കല്യാണിയമ്മ അന്തരിച്ചു

Latest from Local News

അടിസ്ഥാന വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം; ശരൺകുമാർ ലിംബാളെ

  സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വർഗ്ഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മറാത്തി

എഴുത്തുകാരനും പ്രഭാഷകനുമായ ശിവൻ തെറ്റത്ത് അന്തരിച്ചു

എഴുത്തുകാരനും പ്രഭാഷകനുമായ ശിവൻ തെറ്റത്ത് (52 ) അന്തരിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. മുചുകുന്ന് സ്വദേശിയാണ്.