പ്ലസ് വണ്‍ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 12,13 തീയതികളില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാം.

ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഇതുവരെ പ്രവേശനം നേടിയത് 2,19,596 പേരാണ്. 25,156 പേര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേര്‍ക്ക് പ്രവേശനം നിരസിച്ചു. 6155 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 2519 പേര്‍ സ്ഥിരം പ്രവേശനവും 1895 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേര്‍ പ്രവേശനം നേടിയില്ല.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സംഗീതാധ്യാപകനായ പുളിയഞ്ചേരി കൈതവളപ്പിൽ വിനോദ് അന്തരിച്ചു

Next Story

പന്തലായനി പട്യാം വീട്ടിൽ അശോകൻ അന്തരിച്ചു

Latest from Main News

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം