കോഴിക്കോട്: എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 25-ാമത് എൻ സി പി സ്ഥാപക ദിന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പതാക ഉയർത്തി തുടർന്നു കേക്ക് മുറിച്ചു മധുര പലഹാരങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ന്മാരായ ഒ രാജൻ മാസ്റ്റർ, പി സുധാകരൻ, അഡ്വ എം പി സൂര്യനാരായണൻ,അനിതാ കുന്നോത്ത്, ടി പി വിജയൻ, പ്രകാശ് കറുത്തേടത്ത്, പി കെ എം ബാലകൃഷ്ണൻ, പി ആർ സുനിൽ സിംഗ്, കെ ടി എം കോയ, പി.എം ജോയ്,പി എം കരുണാകരൻ, കെ പി കൃഷ്ണൻകുട്ടി, റീന കല്ലങ്ങോട്, എം എസ് തുഷാര എന്നിവർ സംസാരിച്ചു.
