മൂടാടി ഗ്രാമപഞ്ചായത്ത് മുളവനം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിൻ്റ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മുളങ്കാടുകൾ നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്തിലെ പൊതുഭൂമികളായ കെൽടോൺ, നന്തി കടലൂർ ലൈറ്റ് ഹൗസ്, കടലൂർ സ്കൂൾ, ശ്രീശൈലം കുന്ന്, മൂടാടി ഗോഖലെ സ്കൂൾ, മുചുകുന്ന് ഗവ. കോളേജ്, അകലാ പുഴയോരം, ബീച്ചുകൾ എന്നിവടങ്ങളിൽ മുളം തൈകൾ നട്ട് പിടിപ്പിക്കും.
എസ്. എ.ആർ. ബി.ടി.എം കോളജിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി,സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനൻ, എം.പി.അഖില.ടി.കെ.ഭാസ്കരൻ , വാർഡ് മെമ്പർ സി.എ. സുനിത,കോളേജ് പ്രിൻസിപ്പാൾ സി .വി . ഷാജി, പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.