ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ട, സാക്ഷ്യപത്രം മതിയെന്ന് കെഎസ്ഇബി - The New Page | Latest News | Kerala News| Kerala Politics

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ട, സാക്ഷ്യപത്രം മതിയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള വീടുകള്‍ക്കാണ്  ഉടമസ്ഥാവകാശ രേഖ ആവശ്യമില്ലാത്തത്. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമർപ്പിച്ചാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ അറിയിപ്പിങ്ങനെ

താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും

1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതി കണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

വിരുന്നു കണ്ടി ശ്രീലക്ഷ്മണയിൽ സതി അന്തരിച്ചു

Next Story

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി

Latest from Main News

എം.ജി. ശ്രീകുമാർ മാലിന്യമുക്ത നവകേരളം അംബാസിഡറായേക്കും

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ എം.ജി. ശ്രീകുമാർ സന്നദ്ധത അറിയിച്ചെന്ന് തദ്ദേശ വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതിനായി ഒന്നുമുതല്‍

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 24.12 ലക്ഷം (24,12,072) വിദ്യാര്‍ഥികളാണ് പത്താം ക്ലാസ്

കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ

രാജ്യത്ത്  പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ കൂട്ടി .ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. ആഗോള

അദ്ധ്യാപകർക്കെതിരെ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനു ശേഷം മാത്രം മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി മേധാവി

അദ്ധ്യാപകർക്കെതിരായ പരാതിയിൽ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനു ശേഷം മാത്രം മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേക്ക് ദർവേശ് സാഹേബ്. അന്വേഷണം നടക്കുന്ന