നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

അരിക്കുളം: ആഖിലേന്ത്യാ മെഡിക്കൽ പ്രവേശന (നീറ്റ് ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരയാട് ഏക്കാട്ടൂർ സ്വദേശികളായ ഹിബ ഫെബിൻ പുതിയേടത്ത്, ഫാത്തിമ വി കെ എന്നിവരെ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂർ 150 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചത്. പ്ലസ്ടു പരീക്ഷ എഴുതി ആദ്യ ശ്രമത്തിൽ തന്നെ മികച്ച വിജയമാണ് ഹിബ ഫെബിൻ നേടിയത്. സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചാണ് ഫാത്തിമയുടെ നേട്ടം. കോട്ടൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ പുതിയേടത്ത് അബ്ദുൾ നാസറിൻ്റെയും താഹിറയുടെയും മകളാണ് ഹിബ ഫെബിൻ. പരേതനായ കേളോത്ത് മീത്തൽ അബ്ദുൾ സലാമിൻ്റെയും സൗദയുടെയും മകളാണ് ഫാത്തിമ വി കെ. ഇരുവർക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ അഷറഫ് മാസ്റ്റർ ഉപഹാരം നൽകി. ബൂത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ കെ കോയക്കുട്ടി, അനസ് കാരയാട്, പി എം മോഹനൻ, പി എം അശോകൻ, എ വി കുഞ്ഞഹമ്മദ്, നൗഫൽ ചാത്തോത്ത് എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

Next Story

സപ്ലൈകോ ജീവനക്കാർ ധർണ നടത്തി

Latest from Local News

അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണം

ചേളന്നൂർ :ഇച്ചന്നൂർ അങ്കണവാടി ടീച്ചറെ അകാരണമായി സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നു നാഷണൽ മഹിളാ ജനതാദൾ ചേളന്നൂർ പഞ്ചായത്ത്‌ പ്രവർത്തക യോഗം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി ചേമഞ്ചേരിയില്‍ സ്വാകര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ്

എൻ.വി ബാലകൃഷ്ണനെതിരെ കേസ്

കൊയിലാണ്ടി: മനുഷ്യാവകാശ ,പരിസ്ഥിതി പ്രവര്‍ത്തകനും സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെതിരെ ദേശ ദ്രോഹ കുറ്റം

സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; ക്വാറികളുടെ പ്രവർത്തനത്തിനും ഖനനത്തിനും നിരോധനം

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ