നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

 

അരിക്കുളം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന (നീറ്റ് ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാരയാട് ഏക്കാട്ടൂർ സ്വദേശികളായ ഹിബ ഫെബിൻ പുതിയേടത്ത്, ഫാത്തിമ വി കെ എന്നിവരെ അനുമോദിച്ചു. അരിക്കുളം മണ്ഡലം ഏക്കാട്ടൂർ 150 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചത്.

പ്ലസ്ടു പരീക്ഷ എഴുതി ആദ്യ ശ്രമത്തിൽ തന്നെ മികച്ച വിജയമാണ് ഹിബ ഫെബിൻ നേടിയത്. സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിച്ചാണ് ഫാത്തിമയുടെ നേട്ടം. കോട്ടൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ പുതിയേടത്ത് അബ്ദുൾ നാസറിൻ്റെയും താഹിറയുടെയും മകളാണ് ഹിബ ഫെബിൻ. പരേതനായ കേളോത്ത് മീത്തൽ അബ്ദുൾ സലാമിൻ്റെയും സൗദയുടെയും മകളാണ് ഫാത്തിമ വി കെ. ഇരുവർക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ അഷറഫ് മാസ്റ്റർ ഉപഹാരം നൽകി.

ബൂത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ കെ കോയക്കുട്ടി, അനസ് കാരയാട്, പി എം മോഹനൻ, പി എം അശോകൻ, എ വി കുഞ്ഞഹമ്മദ്, നൗഫൽ ചാത്തോത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് കൈതാങ്ങായി തൊഴിൽ സംരംഭം

Next Story

നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ