കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും

കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും.  രാവിലെയോടെ 72 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നിന്ന് വിജ്ഞാപനം ഇറങ്ങും എന്നാണ് പ്രതീക്ഷ.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹ‍ർ‌ലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സ‌ർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മു‍ർമു എല്ലാവ‍ർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇം​ഗ്ലീഷിലും എംപിമാ‍ർ സത്യവാചകം ചൊല്ലി. മോദിക്ക് ശേഷം, രണ്ടാമതായി രാജ്നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 2019 ൽ നിന്ന് വ്യത്യസ്തമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്‌. ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്.
30 ക്യാബിനറ്റ് അംഗങ്ങൾ, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാർ, 36 കേന്ദ്ര സഹമന്ത്രിമാർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കർ തുടരും. മറ്റു വകുപ്പുകളിൽ മാറ്റങ്ങളുടെ സാധ്യത നിലനിൽക്കുന്നുണ്ട്. ഘടകകക്ഷികൾക്ക് അഞ്ച് ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്. ജെഡിയുവിനും, ടിഡിപ്പിക്കും പ്രധാനപ്പെട്ട വകുപ്പുകൾ തന്നെ നൽകാനാണ് സാധ്യത. കേരളത്തിൽ നിന്ന് സുരേഷ് ​ഗോപി, ജോ‍ർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സ‍ർക്കാരിന്റെ മന്ത്രിസഭയിലുള്ളത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖ‍ർ ചടങ്ങിൽ പങ്കെടുത്തു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവൻമാർ‌ ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം മാവട്ട് നെല്യേരി കല്യാണിയമ്മ അന്തരിച്ചു

Next Story

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള