കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം പിടിച്ചെടുത്ത കെ.എസ്.യു-എം.എസ്.എഫ് വിദ്യാർത്ഥികൾക്ക് അഭിനന്ദനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ ഭരണം പിടിച്ച കെ.എസ്.യു-എം.എസ്.എഫ് സാരഥികളെ അഭിവാദ്യം ചെയ്യുന്നു.യു.ഡി.എഫ് പ്രതിപക്ഷത്തിരിക്കുമ്പോഴാണ് മുന്നണി വിദ്യാർത്ഥി സംഘടനകൾ കലിക്കറ്റിൽ ഭരണം പിടിച്ചത്. കെ.എസ്‌.യു വിന്റെയും എം.എസ്.എഫിൻ്റെയും നേതാക്കളും പ്രവർത്തകരും ഒത്തൊരുമയോടെ നിന്നതാണ് കാലിക്കറ്റിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചത്.

ക്രിമിനൽ സംഘമായി അധ:പതിച്ച എസ്.എഫ്.ഐക്ക് കാമ്പസിൻ്റെ മറുപടിയാണ് ഈ വിജയം. ഇനിയൊരു സിദ്ധാർത്ഥ്മാരും കാമ്പസുകളിൽ ഉണ്ടാകരുതെന്ന് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കുന്നതാണ് ഈ ജനവിധി.

കേരളത്തിലെ കാറ്റും ജനതയുടെ മനസും കമ്മ്യൂണിസത്തിനെതിരെ ആഞ്ഞു വീശാൻ തുടങ്ങിയിരിക്കുന്നുവെന്നും കലിക്കറ്റിലെ വിജയത്തിലൂടെ വായിച്ചെടുക്കാം.

Leave a Reply

Your email address will not be published.