കാപ്പാട് ബീച്ച് പരിപാലനത്തിന് 99.90 ലക്ഷത്തിന്റെയും ബ്ലിസ് പാർക്ക് തീരസംരക്ഷണത്തിന് 96.50 ലക്ഷത്തിന്റെയും അനുമതികോഴിക്കോട് ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാർക്കിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് 96.50 ലക്ഷം രൂപയുടെയും കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച് പരിപാലന പദ്ധതിക്ക് 99.90 ലക്ഷം രൂപയുടെയും ഭരണാനുമതി വിനോദസഞ്ചാര വകുപ്പിൽ നിന്ന് ലഭിച്ചതായി
ഡി ടി പി സി ചെയർമാൻ അറിയിച്ചു.
ഹാർബർ എൻജിനീയറിങ് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് വിനോദസഞ്ചാര വകുപ്പിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഭരണാനുമതി ആയത്.
കഴിഞ്ഞ മഴക്കാലത്ത്
ബ്ലിസ് പാർക്കിലെ സംരക്ഷണഭിത്തികളുടെ ഒരുഭാഗം തകരുകയും കാപ്പാട് ബീച്ചിന്റെ സംരക്ഷണഭിത്തികളുടെ ഒരുഭാഗം തകരുകയും സോളാർ ഷെഡിനോട് ചേർന്ന ഭാഗം കടലെടുത്തതിനാൽ കടൽഭിത്തിക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്.
പദ്ധതികളുടെ പ്രവൃത്തി ചുമതല ഹാർബർ എൻജിനീയറിങ് വകുപ്പിനാണ്.