തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 5.61 കോടി രൂപ. രണ്ട് കേസുകളിലായാണ് ഇത്രയും അധികം തുക നഷ്ടമായതെന്ന് കേരള പൊലീസ് അറിയിച്ചു. താങ്കളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് വിളിക്കുന്ന കോളുകള്‍ തട്ടിപ്പ് ആണെന്നും കെണിയില്‍ വീഴരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

