കൊയിലാണ്ടി: ചോമ്പാൽ ഹാർബറിൽ കൊയിലാണ്ടി ഭാഗത്തെ മത്സ്യ തൊഴിലാളികളേയും യാനങ്ങളേയും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്ന പ്രദേശത്തെ “കടൽ കോടതി” എന്ന പേരിൽ ഫ്യൂഡൽ രൂപത്തിലുള്ള സംഘടന പ്രഖ്യാപനം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചിലവഴിക്കുകയും ഹാർബറിൻ്റെ പ്രവർത്തനത്തിന് കലക്ടർ അദ്ധ്യക്ഷനായ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയെ നോക്കുക്കുത്തിയാക്കിയാണ് ഈ നിയമ വിരുദ്ധ നടപടി സ്വീകരിച്ചത്.
ഇത് നിയമവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണെന്ന് മത്സ്യതൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി പറഞ്ഞു. കലക്ടർ ഇടപെട്ട് നിരോധനം പിൻവലിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൊയിലാണ്ടി ഭാഗത്തെ തൊഴിലാളികൾ കരയിലും കടലിലും ശക്തമായ സമരം നടത്തുമെന്ന് യൂണിയൻ അറിയിച്ചു. യോഗത്തിൽ ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. സുനിലേശൻ, ഏ.പി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു ചിലതൽപ്പര കക്ഷികളുടെ ഇത്തരം നീക്കം തീരമേഖലയിൽ ക്രമസമാധനപ്രശ്നമായി മാറുന്നത് ഒഴിവാക്കണമെന്നും യൂണിയൻ ഒരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.